Tuesday, August 12, 2008

നമുക്കെന്തിനീ കുന്ത്രാണ്ടം?

ഏഴുമണിക്ക് ട്യൂഷനു പോണം കുഗ്രാമത്തിൽ നിന്നും സിറ്റിയിലെ ട്യൂഷൻ സെന്ററിലെത്താൻ
കാക്ക എണീക്കും മുൻപെ എണീറ്റാലെ പറ്റൂ. അതു കഴിഞ്ഞ് ബസ് വരാറാവും മുൻപെ എങ്ങിനെയെങ്കിലും ഓടിയെത്താൻ തുടങ്ങുമ്പോഴുണ്ട് ദേണ്ടെ കിടക്കുന്നു വാൽക്കഷ്ണം.

ദൈവമെ ഈ സാധനം എങ്ങിനെയാണോ ഒന്നു കെട്ടിത്തൂക്കുന്നെ എന്നു പഠിച്ച പണി പതിനെട്ടും
പയറ്റിയിട്ടും പറ്റുന്നില്ല. പണ്ടൊക്കെ സ്കൂളിൽ പോകുമ്പോൾ ഇതിന്റെ അറ്റത്തൊരു ഇലാസ്റ്റിക് ബെൽറ്റും ക്ലിപ്പും ഒക്കെ യുണ്ട് ഈസിയായി എടുത്ത് കഴുത്തിലണിഞ്ഞാൽ മതി. നെഞ്ചത്തു വരെ മിക്കവാറും ഇറക്കം കാണൂ എന്നാലും ആ ഒരു കഷണം തുണികഴുത്തിലുണ്ടെങ്കിൽ എല്ലാമായി എന്നാണ് സ്കൂളിൽ !. എന്നാലിപ്പോൾ പ്ലസ് ഒൺ ആയ ശേഷം ആ ടൈ മാറ്റി ഇപ്പോൾ തനിയെ ചുറ്റിക്കെട്ടണം. നേരം കെട്ട നേരത്തീ സാധനം എങ്ങിനെയൊന്നു കഴുത്തിലിടൂം എന്ന ചിന്തകാരണം ആദ്യ ദിവസം തന്നെ പോകേണ്ട ബസും നഷ്ടമായി.. ഒടുവിൽ വല്ല വിധേനയും
എങ്ങിനെയൊക്കെയോ അതെടുത്ത് ഒരുവിധം ചുറ്റിക്കെട്ടി. ക്ലാസിൽ ചെന്നപ്പോഴല്ലെ ബഹുവിശേഷം . എന്റെ ക്ലാസിൽ പലരും ആ തുണിക്കഷ്ണം ചുരുട്ടി കയ്യിലും പാന്റ്സിന്റെ പോക്കറ്റിലുമായിട്ടിരിക്കുന്നു!!. ടീച്ചർ ക്ലാസിൽ വന്നെല്ലാരെം നോക്കി..ങും എന്താ ഇത് കഴുത്തിൽ കെട്ടാത്തത്”?.... ഓരൊരുത്തരും ഓരൊന്നു പറഞ്ഞു. എന്റെ അടുത്തെത്താറായി ടീച്ചൽ ഞാൻ
കരുതി എന്നെം ഇപ്പം വഴക്കു പറയും...

ടീച്ചർ അടുത്തെത്തിയപ്പോൾ പറഞ്ഞു എല്ലാരും നോക്കൂ‍ ദാ ഇതു കണ്ടൊ.......?
ദൈവമെ എന്റെ മാനം പോയി എന്നു ഞാൻ കരുതി..
......കണ്ടോ.. ദാ ഈ കുട്ടി കെട്ടിയിരിക്കുന്നതു കണ്ടോ എല്ലാരും ഇതേപോലെ കെട്ടണം കേട്ടൊ..!“

ഈശ്വരാ രക്ഷപ്പെട്ടു.. ഹ...ഹ..ഹ.. കൂട്ടു കാരൊക്കെ അടുത്തു വന്നു ചോദിച്ചു,, എങ്ങിനെയാ ഇതു കെട്ടിയേ!.

പക്ഷെ അതെങ്ങിനെയാ കെട്ടിയതെന്നോ ഇനി ഇതെങ്ങിനെ അഴിച്ചെടുക്കുമെന്നോ സത്യം പറഞ്ഞാൽ എനിക്കറിയില്ലായിരുന്നു!. എങ്ങിനെയോ ഒരു കുടുക്കു വീണു, വീട്ടിൽ പോയിട്ടു വേണം അതെങ്ങിനെയും എടുക്കാൻ അഴിക്കാൻ പറ്റിയില്ലെങ്കിൽ അറുത്തെങ്കിലും എടുക്കണം എന്ന ചിന്തയിലിരിക്കുമ്പോഴാണ് ടീച്ചറിന്റെ പ്രഖ്യാപനം!,

സത്യത്തിൽ നമ്മുടെ കാലാവസ്ഥയ്ക്കിതിന്റെ വല്ലോം ആവശ്യമുണ്ടൊന്ന് പലവട്ടം ചിന്തിച്ചു പക്ഷെ ആരൊട് പറയും വീട്ടിൽ പറഞ്ഞാലന്നേരം പറയും വൃത്തിയും മെനയും ആയി നടക്കാൻ നോക്കാൻ!. സ്കൂളിൽ പറഞ്ഞാൽ ചേലായി!. പിന്നെന്തു ചെയ്യും?. കഴുത്തിൽ ഇറൂകിയ ടൈ, കാലിൽ സോക്സും ഷൂവും, മാനം കറുത്താൽ ചുറ്റും വെള്ളം കയറുന്ന സ്കൂൾ അതിലീ ഷൂവും വലിച്ചിഴച്ച് നടക്കുന്ന ഞങ്ങളൂടെ സങ്കടം ആരറിയും?. (എൽ. കെ. ജി മുതലുള്ള അനുഭവം ഇങ്ങിനെയാണ് ). ഈയിടെ അച്ഛൻ പറയുന്നതു കേട്ടു എവിടെയോ വായിച്ചെന്ന്. ഈ കഴുത്തിൽ കെട്ടിയിടുന്ന തുണിക്കഷണം ആണത്രെ ഏറ്റവും കൂടുതൽ അണുക്കളെ വഹിക്കുന്നത് പ്രത്യേകിച്ചും ഡോക്റ്ററ്മാർ ഇതുപയോഗിക്കാനെ പാടില്ലാത്രെ. മറ്റുള്ള വസ്ത്രങ്ങൾ ദിവസവും കഴുകുമ്പോൾ ഇത് വല്ലപ്പോഴുമെങ്കിലും ഡ്രൈക്ലീൻ ചെയ്യാറൂണ്ടോ?. അപ്പോൾ ഇതിലൂടെ പ്രസരിക്കപ്പെടുന്ന അണുക്കൾക്ക് വല്ല കണക്കും കയ്യുമുണ്ടാവുമോ?.

പക്ഷെ പറഞ്ഞിട്ടെന്താ, ചെവിക്കൊള്ളാനാരുമില്ല!!..ഞങ്ങളൂടെ ഒരു യോഗമേ!.

Thursday, August 7, 2008

എട്ടിന്റെ ദിനം

നാളത്തെ പ്രത്യേകത അറിയോ?.നാളെ ആഗസ്റ്റ് 8 അല്ലെ?.
ആരോ ഇപ്പോൾ “അതിനെന്താടാ ചെക്കാ“ന്നു ചോദിച്ചോ? ചോദിച്ചു അല്ലേ?.
ങും... നാളെ തീയതി ചുരുക്കിയെഴുതുമ്പോൾ എല്ലാം 8 വരും അത്ര തന്നെ!.

08-08-08

പിന്നെ എട്ടുമണി എട്ടു മിറ്റി എട്ടു സെക്കന്റാവുമ്പോൾ കുറേക്കൂടി എളുപ്പമായി!.

08-08-08 08:08:08

എന്താ എട്ടിന്റെ കളി എങ്ങിനെയുണ്ട്? ഏ.ഡി എഴുപതിൽ ആഗസ്റ്റ് 8 നു അന്റോണിയ

ടവർ റോമൻസ് നശിപ്പിച്ചതു മുതൽ നിരവധി സംഭവങ്ങൾ ആഗസ്റ്റ് 8 എന്ന തീയതിയിൽ ഉണ്ട്.

അതൊക്കെ ദാ ഇവിടെ സമയം ഇല്ല അതൊക്കെ പകർത്തി എഴുതാൻ!.


1946 ആഗസ്റ്റ് 8 നു ഇന്ത്യ ഭൂട്ടാന് 32 മൈലു കൊടുക്കാന്നു സമ്മതിച്ചതാണ് വേറൊരു സംഭവം. ഇതൊക്കെ ഗൂഗിളീൽ നിന്നും അടിച്ചു മാറ്റിയതാണേ.

ഇതെക്കുറിച്ച് കൂടുതൽ അറിവുള്ള ചേട്ടൻ മാരിനിയും പറഞ്ഞു തരണേ!.

Wednesday, August 6, 2008

അൻപതാം തവണ!

യ്യോ ഒരു പതിനഞ്ചു തവണയെങ്കിലും ഇത് പബ്ലീഷ് ചെയ്യാൻ നോക്കിയതാ.
ഞാൻ തോറ്റു പിന്മാറാൻ പോണൂ. എന്നെ കൊണ്ട് വയ്യേ!!
ദാ നേരത്തെയിട്ട പോസ്റ്റിന്റെ ലിങ്ക് ഇവിടെ യുണ്ട്. ഇനി വയ്യ!!
എന്റെ ബ്ലോഗ് ഭഗവതീ ഇതെങ്കിലും ഒന്നു നേരെയാക്കിത്തര്വോ,
ഒരു നൂറ്റൻപത് ബോഗ്ഗ് (ആരുടേതായാലും) ഞാൻ നടക്കൽ കത്തിയ്ക്കാമേ!.


06-08-2008
ഇതിനിടെ വേറൊരു കാര്യം കൂടെ ഉണ്ടായി.
എന്റെ പോസ്റ്റ് റെഡിയായപ്പോ അച്ഛൻ പോസ്റ്റും മുറിച്ച് പോയി!!.

Wednesday, June 25, 2008

പലവട്ടം പോസ്റ്റിട്ടു..!

യ്യോ ഒരു പതിനഞ്ചു തവണയെങ്കിലും ഇത് പബ്ലീഷ് ചെയ്യാൻ നോക്കിയതാ.
ഞാൻ തോറ്റു പിന്മാറാൻ പോണൂ. എന്നെ കൊണ്ട് വയ്യേ!!
ദാ നേരത്തെയിട്ട പോസ്റ്റിന്റെ ലിങ്ക് ഇവിടെ യുണ്ട്. ഇനി വയ്യ!!
എന്റെ ബ്ലോഗ് ഭഗവതീ ഇതെങ്കിലും ഒന്നു നേരെയാക്കിത്തര്വോ,
ഒരു നൂറ്റൻപത് ബോഗ്ഗ് (ആരുടേതായാലും) ഞാൻ നടക്കൽ കത്തിയ്ക്കാമേ!.

Sunday, June 22, 2008

ഞങ്ങളും ടി.വി.യും


മിക്ക വീടുകളിലും അച്ഛനും അമ്മയ്ക്കും ഉള്ള പരാതികളില്‍ ഒന്നാണ്
“ദാ ഈ ചെക്കനെപ്പോഴും ടീവീടെ മുന്നിലാ. എത്ര പറഞ്ഞാലും കേള്‍ക്കില്ല” പക്ഷെ കുറുമ്പന്‍ വ്യത്യസ്ഥനാണേ.. കുറുമ്പന് ടി വി കാണുന്നതത്രയിഷ്ടമല്ല എന്നാല്‍ കമ്പ്യൂട്ടര്‍ കിട്ടിയാല്‍ അതുമതി.

കുട്ടികള്‍ ടി.വി. കാണാന്‍ പാടില്ലെ?. എപ്പോഴുമല്ല. പഠിച്ച് പഠിച്ച് വട്ടാവുമ്പോ ഇത്തിരി നേരം കാര്‍ട്ടൂണ്‍ ചാനലോ, മ്യൂസിക് ചാനലോ ഒക്കെ കാണുന്നതിനെന്താ?.ചീത്തയാവണമെങ്കില്‍ ടീവീടെ മുന്നിലിരുന്നിട്ട് വേണ്ടല്ലോ?.

ഏറ്റവും കൂടുതല്‍ കുട്ടികള്‍ കാണുന്നത് കാര്‍ട്ടൂണ്‍ ചാനലും അനിമല്‍ പ്ലാനറ്റും ഒക്കെ യാവും പിന്നെ പരിപാടികള്‍ക്കിടയില്‍ വരുന്ന നല്ല പരസ്യങ്ങളും. എന്നെ പോലെ മുതിര്‍ന്ന കുട്ടികള്‍ വാര്‍ത്ത പതിവായി കാണുകയും ഓരോ ദിവസത്തെ പ്രധാന വാര്‍ത്തകള്‍ ഡയറിക്കുറിപ്പായി എഴുതിയിടുകയും ചെയ്യുന്നത് നല്ലതാന്നു
തോന്നുന്നു. (എന്നെ വിട്ടേരെ, ഞാന്‍ മടിയനാ...!)

അതുപോലെ പല വീടുകളിലും പോകുമ്പോള്‍ കണ്ടിട്ടുള്ളതാണ് കുട്ടികള്‍ ടെലിവിഷന്‍ കാണുമ്പോള്‍ അകലം പാലിക്കുന്നില്ല എന്നത്. ടെലിവിഷന്റെ ഏറ്റവും അടുത്ത് പോയിരുന്നു കാണാറുണ്ട് പലരും, കണ്ണ് പീസാവാന്‍ ഇതില്‍ കൂടുതല്‍ എന്തു വേണം?. അതിനൊരു പരിഹാരമുണ്ട്!. എല്‍. സി. ഡി. സ്ക്രീനുള്ള ടെലിവിഷന്‍ ഇല്ലെ അതൊരെണ്ണം വാങ്ങി വച്ചാല്‍ മതി!. എന്താ?.

കുട്ടികള്‍ക്ക് ഉപകാരപ്രദമാകുന്ന ക്വിസ്സ്, കുട്ടികളുടെ വാര്‍ത്തകള്‍, മത്സരങ്ങള്‍, എന്നിവ ചാനലുകള്‍ കൂടുതല്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ എന്ന് പലപ്പോഴും തോന്നാറുണ്ട്. അതുപോലെ തന്നെ “ചിക്കന്‍ ഗുലാം“ എങ്ങിനെയുണ്ടാക്കാം “മട്ടന്‍ പ്രോട്ടോക്കോള്‍“ ഉണ്ടാക്കുന്നതെങ്ങനെ എന്നൊക്കെ കാണിച്ച് ടൈം വേസ്റ്റാക്കാതെ “ഡൂ ഇറ്റ് യുവേഴ്സെല്ഫ് “ പോലുള്ളവ (ഇലക്റ്റ്രോണിക്സ് കിറ്റുകള്‍) കൊണ്ട് ഉണ്ടാക്കാവുന്ന ലളിതമായ സാധനങ്ങളെപ്പറ്റിയും, കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളെപ്പറ്റിയും ഒക്കെയുള്ള പരിപാടികള്‍ കുട്ടികള്‍ക്കായി ഉള്‍പ്പെടുത്തിയിരു
ന്നെങ്കില്‍ എന്തു നന്നായിരുന്നു.!.

ഒരു ചില്‍ഡ്രന്‍സ് വ്യൂവേഴ്സ് ഫോറം ഉണ്ടാക്കിയിരുന്നെങ്കില്‍ പത്ത് പിള്ളാരെ സംഘടിപ്പിച്ച് ഈ ചാനലുകളിലേയ്ക്ക് ഒരു മാര്‍ച്ച് നടത്താമായിരുന്നു!.
“തന്നേ തീരൂ... തന്നേ തീരൂ.. ഞങ്ങള്‍ക്ക് വേണ്ടത് തന്നേ തീരൂ...!.
-----------
ചിത്രം ഗൂഗിളില്‍ നിന്നും.

എന്റെ ആദ്യ പോസ്റ്റ്. (അഗ്രഗേറ്റർ ചവച്ചു തുപ്പിയത്)






















ഞാന്‍ കുറുമ്പന്‍.

അച്ഛന്റെയും ചേച്ചിയുടെയും ധൈര്യത്തില്‍ ഞാന്‍ ആദ്യമായി ഒരു ബ്ലോഗ്ഗ് തുടങ്ങി. തുടക്കം എന്റെ വീടിനടുത്തുള്ള ശ്രീകൃഷ്ണക്ഷേത്രത്തിലെ കണ്ണനു സമര്‍പ്പിക്കുന്നു. ആ കണ്ണന്റെയും ബ്ലോഗ്ഗിലെ ചേട്ടന്മാരുടെയും ചേച്ചിമാരുടേയും അങ്കിള്‍ മാരുടേയും ആന്റി മാരുടേയും അനുഗ്രഹമുണ്ടെങ്കില്‍ ഞാന്‍ ഇനിയും പോസ്റ്റുകള്‍ തുടരാം ഇല്ലെങ്കില്‍ ഇതാദ്യത്തെതും അവസാനത്തെതുമാക്കാം!!.
===============================================================
ഇത് എന്റെ ആദ്യ പോസ്റ്റ്.. ഇട്ടതേ എനിക്കോർമ്മയുള്ളു. അങ്ങനേയങ്ങ് കാക്ക കൊണ്ടോയി!.
അതിൽ മൂന്നു പേര് കമന്റിട്ടു. ദാ അതു മൂന്നും ഇതോടൊപ്പം!. മൂന്നു പേർക്കും സ്നേഹം നിറഞ്ഞ നന്ദി :)
Comments 3 അഭിപ്രായങ്ങള്‍:
കുറുമ്പന്‍ said...
എന്റെ ആദ്യ ബ്ലോഗിലെ ആദ്യ പോസ്റ്റ്! അനുഗ്രഹിക്കണേ!
June 19, 2008 7:51 PM

പിള്ളേച്ചന്‍ said...
മോനെ കണ്ണനാണോ സമര്‍പ്പണം നന്നായിട്ട് എഴുതണം അച്ചഛനെ പോലെ ഒരു നല്ല ബ്ലോഗറാകണം. ആശംസകളോടെ
June 19, 2008 8:16 PM
വിശാലം said...
മോനെ സ്വാഗതം ബൂലോകത്തെയ്ക്ക്, ധാരാളം എഴുതൂ, ധൈര്യമായിട്ട് പോസ്റ്റിക്കോളൂ. ഞങ്ങളൊക്കെയില്ലെ?.
20 June, 2008 12:28 PM
കാന്താരിക്കുട്ടി said...
മോനേ ബൂലോകത്തിലെക്കു ഹാര്‍ദ്ദവമായ സ്വാഗതം....ധൈര്യമായി എഴുതൂ..
21 June, 2008 7:47 PM