യ്യോ ഒരു പതിനഞ്ചു തവണയെങ്കിലും ഇത് പബ്ലീഷ് ചെയ്യാൻ നോക്കിയതാ.
ഞാൻ തോറ്റു പിന്മാറാൻ പോണൂ. എന്നെ കൊണ്ട് വയ്യേ!!
ദാ നേരത്തെയിട്ട പോസ്റ്റിന്റെ ലിങ്ക് ഇവിടെ യുണ്ട്. ഇനി വയ്യ!!
എന്റെ ബ്ലോഗ് ഭഗവതീ ഇതെങ്കിലും ഒന്നു നേരെയാക്കിത്തര്വോ,
ഒരു നൂറ്റൻപത് ബോഗ്ഗ് (ആരുടേതായാലും) ഞാൻ നടക്കൽ കത്തിയ്ക്കാമേ!.
Wednesday, June 25, 2008
Sunday, June 22, 2008
ഞങ്ങളും ടി.വി.യും

മിക്ക വീടുകളിലും അച്ഛനും അമ്മയ്ക്കും ഉള്ള പരാതികളില്‍ ഒന്നാണ്
“ദാ ഈ ചെക്കനെപ്പോഴും ടീവീടെ മുന്നിലാ. എത്ര പറഞ്ഞാലും കേള്‍ക്കില്ല” പക്ഷെ കുറുമ്പന്‍ വ്യത്യസ്ഥനാണേ.. കുറുമ്പന് ടി വി കാണുന്നതത്രയിഷ്ടമല്ല എന്നാല്‍ കമ്പ്യൂട്ടര്‍ കിട്ടിയാല്‍ അതുമതി.
കുട്ടികള്‍ ടി.വി. കാണാന്‍ പാടില്ലെ?. എപ്പോഴുമല്ല. പഠിച്ച് പഠിച്ച് വട്ടാവുമ്പോ ഇത്തിരി നേരം കാര്‍ട്ടൂണ്‍ ചാനലോ, മ്യൂസിക് ചാനലോ ഒക്കെ കാണുന്നതിനെന്താ?.ചീത്തയാവണമെങ്കില്‍ ടീവീടെ മുന്നിലിരുന്നിട്ട് വേണ്ടല്ലോ?.
ഏറ്റവും കൂടുതല്‍ കുട്ടികള്‍ കാണുന്നത് കാര്‍ട്ടൂണ്‍ ചാനലും അനിമല്‍ പ്ലാനറ്റും ഒക്കെ യാവും പിന്നെ പരിപാടികള്‍ക്കിടയില്‍ വരുന്ന നല്ല പരസ്യങ്ങളും. എന്നെ പോലെ മുതിര്‍ന്ന കുട്ടികള്‍ വാര്‍ത്ത പതിവായി കാണുകയും ഓരോ ദിവസത്തെ പ്രധാന വാര്‍ത്തകള്‍ ഡയറിക്കുറിപ്പായി എഴുതിയിടുകയും ചെയ്യുന്നത് നല്ലതാന്നു
തോന്നുന്നു. (എന്നെ വിട്ടേരെ, ഞാന്‍ മടിയനാ...!)
അതുപോലെ പല വീടുകളിലും പോകുമ്പോള്‍ കണ്ടിട്ടുള്ളതാണ് കുട്ടികള്‍ ടെലിവിഷന്‍ കാണുമ്പോള്‍ അകലം പാലിക്കുന്നില്ല എന്നത്. ടെലിവിഷന്റെ ഏറ്റവും അടുത്ത് പോയിരുന്നു കാണാറുണ്ട് പലരും, കണ്ണ് പീസാവാന്‍ ഇതില്‍ കൂടുതല്‍ എന്തു വേണം?. അതിനൊരു പരിഹാരമുണ്ട്!. എല്‍. സി. ഡി. സ്ക്രീനുള്ള ടെലിവിഷന്‍ ഇല്ലെ അതൊരെണ്ണം വാങ്ങി വച്ചാല്‍ മതി!. എന്താ?.
കുട്ടികള്‍ക്ക് ഉപകാരപ്രദമാകുന്ന ക്വിസ്സ്, കുട്ടികളുടെ വാര്‍ത്തകള്‍, മത്സരങ്ങള്‍, എന്നിവ ചാനലുകള്‍ കൂടുതല്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ എന്ന് പലപ്പോഴും തോന്നാറുണ്ട്. അതുപോലെ തന്നെ “ചിക്കന്‍ ഗുലാം“ എങ്ങിനെയുണ്ടാക്കാം “മട്ടന്‍ പ്രോട്ടോക്കോള്‍“ ഉണ്ടാക്കുന്നതെങ്ങനെ എന്നൊക്കെ കാണിച്ച് ടൈം വേസ്റ്റാക്കാതെ “ഡൂ ഇറ്റ് യുവേഴ്സെല്ഫ് “ പോലുള്ളവ (ഇലക്റ്റ്രോണിക്സ് കിറ്റുകള്‍) കൊണ്ട് ഉണ്ടാക്കാവുന്ന ലളിതമായ സാധനങ്ങളെപ്പറ്റിയും, കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളെപ്പറ്റിയും ഒക്കെയുള്ള പരിപാടികള്‍ കുട്ടികള്‍ക്കായി ഉള്‍പ്പെടുത്തിയിരു
ന്നെങ്കില്‍ എന്തു നന്നായിരുന്നു.!.
ഒരു ചില്‍ഡ്രന്‍സ് വ്യൂവേഴ്സ് ഫോറം ഉണ്ടാക്കിയിരുന്നെങ്കില്‍ പത്ത് പിള്ളാരെ സംഘടിപ്പിച്ച് ഈ ചാനലുകളിലേയ്ക്ക് ഒരു മാര്‍ച്ച് നടത്താമായിരുന്നു!.
“തന്നേ തീരൂ... തന്നേ തീരൂ.. ഞങ്ങള്‍ക്ക് വേണ്ടത് തന്നേ തീരൂ...!.
-----------
ചിത്രം ഗൂഗിളില്‍ നിന്നും.
Labels:
children Television,
കുട്ടികളും ടി.വി യും
എന്റെ ആദ്യ പോസ്റ്റ്. (അഗ്രഗേറ്റർ ചവച്ചു തുപ്പിയത്)
ഞാന്‍ കുറുമ്പന്‍.
അച്ഛന്റെയും ചേച്ചിയുടെയും ധൈര്യത്തില്‍ ഞാന്‍ ആദ്യമായി ഒരു ബ്ലോഗ്ഗ് തുടങ്ങി. തുടക്കം എന്റെ വീടിനടുത്തുള്ള ശ്രീകൃഷ്ണക്ഷേത്രത്തിലെ കണ്ണനു സമര്‍പ്പിക്കുന്നു. ആ കണ്ണന്റെയും ബ്ലോഗ്ഗിലെ ചേട്ടന്മാരുടെയും ചേച്ചിമാരുടേയും അങ്കിള്‍ മാരുടേയും ആന്റി മാരുടേയും അനുഗ്രഹമുണ്ടെങ്കില്‍ ഞാന്‍ ഇനിയും പോസ്റ്റുകള്‍ തുടരാം ഇല്ലെങ്കില്‍ ഇതാദ്യത്തെതും അവസാനത്തെതുമാക്കാം!!.
===============================================================
ഇത് എന്റെ ആദ്യ പോസ്റ്റ്.. ഇട്ടതേ എനിക്കോർമ്മയുള്ളു. അങ്ങനേയങ്ങ് കാക്ക കൊണ്ടോയി!.
അതിൽ മൂന്നു പേര് കമന്റിട്ടു. ദാ അതു മൂന്നും ഇതോടൊപ്പം!. മൂന്നു പേർക്കും സ്നേഹം നിറഞ്ഞ നന്ദി :)
Comments 3 അഭിപ്രായങ്ങള്‍:
കുറുമ്പന്‍ said...
എന്റെ ആദ്യ ബ്ലോഗിലെ ആദ്യ പോസ്റ്റ്! അനുഗ്രഹിക്കണേ!
കുറുമ്പന് said...
എന്റെ ആദ്യ ബ്ലോഗിലെ ആദ്യ പോസ്റ്റ്! അനുഗ്രഹിക്കണേ!
June 19, 2008 7:51 PM
പിള്ളേച്ചന്‍ said...
മോനെ കണ്ണനാണോ സമര്‍പ്പണം നന്നായിട്ട് എഴുതണം അച്ചഛനെ പോലെ ഒരു നല്ല ബ്ലോഗറാകണം. ആശംസകളോടെ
June 19, 2008 8:16 PM
വിശാലം said...
മോനെ സ്വാഗതം ബൂലോകത്തെയ്ക്ക്, ധാരാളം എഴുതൂ, ധൈര്യമായിട്ട് പോസ്റ്റിക്കോളൂ. ഞങ്ങളൊക്കെയില്ലെ?.
മോനെ സ്വാഗതം ബൂലോകത്തെയ്ക്ക്, ധാരാളം എഴുതൂ, ധൈര്യമായിട്ട് പോസ്റ്റിക്കോളൂ. ഞങ്ങളൊക്കെയില്ലെ?.
20 June, 2008 12:28 PM
കാന്താരിക്കുട്ടി said...
മോനേ ബൂലോകത്തിലെക്കു ഹാര്‍ദ്ദവമായ സ്വാഗതം....ധൈര്യമായി എഴുതൂ..
മോനേ ബൂലോകത്തിലെക്കു ഹാര്‍ദ്ദവമായ സ്വാഗതം....ധൈര്യമായി എഴുതൂ..
21 June, 2008 7:47 PM
Labels:
ഫസ്റ്റ് പോസ്റ്റ്
Subscribe to:
Comments (Atom)
