Thursday, August 7, 2008

എട്ടിന്റെ ദിനം

നാളത്തെ പ്രത്യേകത അറിയോ?.നാളെ ആഗസ്റ്റ് 8 അല്ലെ?.
ആരോ ഇപ്പോൾ “അതിനെന്താടാ ചെക്കാ“ന്നു ചോദിച്ചോ? ചോദിച്ചു അല്ലേ?.
ങും... നാളെ തീയതി ചുരുക്കിയെഴുതുമ്പോൾ എല്ലാം 8 വരും അത്ര തന്നെ!.

08-08-08

പിന്നെ എട്ടുമണി എട്ടു മിറ്റി എട്ടു സെക്കന്റാവുമ്പോൾ കുറേക്കൂടി എളുപ്പമായി!.

08-08-08 08:08:08

എന്താ എട്ടിന്റെ കളി എങ്ങിനെയുണ്ട്? ഏ.ഡി എഴുപതിൽ ആഗസ്റ്റ് 8 നു അന്റോണിയ

ടവർ റോമൻസ് നശിപ്പിച്ചതു മുതൽ നിരവധി സംഭവങ്ങൾ ആഗസ്റ്റ് 8 എന്ന തീയതിയിൽ ഉണ്ട്.

അതൊക്കെ ദാ ഇവിടെ സമയം ഇല്ല അതൊക്കെ പകർത്തി എഴുതാൻ!.


1946 ആഗസ്റ്റ് 8 നു ഇന്ത്യ ഭൂട്ടാന് 32 മൈലു കൊടുക്കാന്നു സമ്മതിച്ചതാണ് വേറൊരു സംഭവം. ഇതൊക്കെ ഗൂഗിളീൽ നിന്നും അടിച്ചു മാറ്റിയതാണേ.

ഇതെക്കുറിച്ച് കൂടുതൽ അറിവുള്ള ചേട്ടൻ മാരിനിയും പറഞ്ഞു തരണേ!.

5 comments:

കുറുമ്പൻ said...

നാളെ 8 ന്റെ ദിവസം ആണെ അറിയോ?

smitha adharsh said...

എട്ടിന്റെ കളി അസ്സലായിട്ടുണ്ട്..

യാരിദ്‌|~|Yarid said...

പത്രത്തില്‍ വായിച്ചായിരുന്നു ഇതിന്റെ പ്രത്യേകതയെക്കുറിച്ച്. മറന്നിരിക്കുകയായിരുന്നു. ഇതിനു മുന്‍പെ 2006 ഇല്‍ ഇങ്ങനെയെന്തൊ ഉണ്ടായിരുന്നു. പക്ഷെ മറന്നു പോയി...!

കുറുമ്പൻ said...

സ്മിത ആന്റി നന്ദി:)
യാരിദ് ചേട്ടാ, നന്ദി.
എല്ലാ വർഷവും ഉണ്ട്. അടുത്ത വർഷം മറക്കണ്ട ഇപ്പോഴെ ഓർത്തു വയ്ക്കൂ സെപ്തമ്പർ 9 , 2009...
09-09-09 09:09:09

മിർച്ചി said...

കുറുമ്പാ

2012 കഴിയുമ്പോള്‍ !!!!!!!!!!